Saturday, August 30, 2008

മൌനം കൊഴിച്ചിട്ട വാക്കുകള്‍...

എനിക്കും നിനക്കുമിടയില്‍
മൌനം കൊഴിച്ചിട്ട വാക്കുകള്‍
പറയാതെ പറഞ്ഞ അര്‍ത്ഥങ്ങളെ
പെറുക്കിക്കൂട്ടാതെ മറവിയുടെ ആഴങ്ങളില്‍
ഞാന്‍ മനപ്പൂര്‍വ്വം കുഴിച്ചുമൂടുമ്പോള്‍
എനിക്കായി നീയെന്തിനു വാക്കുകളെ തേടുന്നു…

നിനക്കായ് നല്‍കുവാന്‍ എനിക്കിനി വാക്കുകളില്ലല്ലോ?

മൌനം മഴയായ് പെയ്തിറങ്ങുന്ന
കുളിരുള്ള ഈ രാത്രിയില്‍
എന്റെ ഓര്‍മ്മകളുടെ പട്ടുമെത്തയില്‍
മൂടിപ്പുതച്ചു ഞാനുറങ്ങുമ്പോള്‍
പുതിയൊരു പുലരിയിലേയ്ക്ക് നീ
എന്തിനെന്നെ കൈപിടിച്ചുണര്‍ത്തുന്നു...

നിനക്കായ് നല്‍കുവാന്‍ എനിക്കിനി പുലരികള്‍ ഇല്ലല്ലോ?

23 comments:

Teena C George said...

എന്റെ മൌനത്തിന്റെ മൂര്‍ച്ചയെ വാക്കുകള്‍ കൊണ്ടു തടുക്കാനാവാതെ വെറുതെ മുറിവേറ്റ എന്റെ പ്രിയ സുഹൃത്തിനായ്…

mayilppeeli said...

വളരെ നന്നായിട്ടുണ്ട്‌, തിരികെ കൊടുക്കാന്‍ പുലരികളില്ലെങ്കിലും കൊഴിഞ്ഞുവീണ ഇതളുകള്‍ പെറുക്കിയെടുത്ത്‌ ഹൃദയത്തില്‍ സൂക്ഷിയ്ക്കുക, എന്നെങ്കിലുമൊരിയ്ക്കല്‍ തിരിച്ചറിവിന്റെ ഒരു പുലരിവന്നാല്‍ ഇതളുകള്‍ കൂട്ടിച്ചേര്‍ക്കാന്‍ കഴിഞ്ഞാലോ...

ഫസല്‍ / fazal said...

നന്നായിട്ടുണ്ട്...

ശിവ said...

സുന്ദരമായ സ്നേഹം നിറഞ്ഞ വ്യാകുലതകള്‍....

പ്രിയ ഉണ്ണികൃഷ്ണന്‍ said...

nice lines...

മാന്മിഴി.... said...

മ്മ്മ്മ്മ്...കൊള്ളാം...

Anilkumar Parameswaran said...

നിന്റെ മൌനത്തില്‍ നഷ്ടമാകുന്ന വാക്കുകളെ ഇഷ്ടപ്പെടുന്ന ഒരു പുലരി ഇനിയുമുദിക്കുമെന്ന ശുഭാപ്തിവിശ്വാസം നിനക്കുണ്ടാകട്ടെ....
വളരെ നന്നായിരിക്കുന്നു.... വളരെ... വളരെ....

ഷാനവാസ് കൊനാരത്ത് said...

മൌനം കൊഴിച്ചിട്ട വാക്കുകള്‍ , വാക്കുകള്‍ കൊഴിച്ചിടുന്ന മൌനം.... ഇതിലേതാണ് സൌന്ദര്യമെന്ന് ചോദിച്ചാല്‍ എന്തുത്തരം പറയും? ഇല്ലായ്മകളിലും ഉള്ളിലുടക്കുന്ന ചിലതുണ്ട്. സ്നേഹത്തിന്‍റെയായാലും ദുഖത്തിന്‍റെയായാലും ചില വാക്കുകളെങ്കിലും... അവ കരുതിവെക്കുക.

sruthasoma said...

കവിതയായാലും കഥയായാലും ഏറ്റവും പ്രധാനം അവയെ മനോഹരമായി അവസാനിപ്പിക്കുക എന്നതാണ്.
സുന്ദരമായ വരികളിലൂടെ നീങ്ങുന്ന കവിത പെട്ടെന്ന് തീർന്നുപോകുന്ന ഒരു പ്രതീതിയുണ്ട് താങ്കളുടെ കവിതയിൽ

ഹന്‍ല്ലലത്ത് said...

അവതരണത്തില്‍ പുതുമ വരുത്താന്‍ ശ്രമിക്കൂ...
ആശംസകള്‍....

ഏയാറ്‌..അഥവാ രഞ്ജിത്ത്‌ ചേര്‍പ്പ്‌ !! said...

oru nanutha kavitha!!

..വീണ.. said...

ഈ ബ്ലോഗ് ആകെ മൊത്തം ടോട്ടല്‍ സെന്റിയാണല്ലോ ടീനാ?
:(

MyDreams said...

മൌനം മഴയായ് പെയ്തിറങ്ങുന്ന
കുളിരുള്ള ഈ രാത്രിയില്‍
എന്റെ ഓര്‍മ്മകളുടെ പട്ടുമെത്തയില്‍
മൂടിപ്പുതച്ചു ഞാനുറങ്ങുമ്പോള്‍
പുതിയൊരു പുലരിയിലേയ്ക്ക് നീ
എന്തിനെന്നെ കൈപിടിച്ചുണര്‍ത്തുന്നു...

CasaBianca said...

ഈ ബ്ലോഗ് ആകെ മൊത്തം ടോട്ടല്‍ സെന്റിയാണല്ലോ ടീനാ?
:(

വീണ പറഞ്ഞതിനൊരു കൈയ്യൊപ്പ്.

'മുല്ലപ്പൂവ് said...

നന്നായിട്ടുണ്ട്....
നന്‍മകള്‍ നേരുന്നു..
സസ്നേഹം,
ജോയിസ്..!!

B Shihab said...

നന്നായിട്ടുണ്ട്...

ajeesh dasan said...

teenaaa..
puthuvalsaraashamsakal

MIDAPHARMA said...

നിയും നിലാവും നിറമഞു പെയുമീ
ഇറന്‍ രാവിലെ ആര്‍ദ്ര സ്വപ്നങ്ങളും
ഈ ഒരുമാത്ര എന്റയും സ്വന്തം
ഈ ഒരുമാത്ര എന്റയും സ്വന്തം

Sureshkumar Punjhayil said...

Pulaikal kadam tharam ketto.. Nannayirikkunnu. Ashamsakal...!!!

കുമാരന്‍ | kumaran said...

മനോഹരമീ വരികൾ..

Prajeshsen said...

mounam vakkukal mathramalla varikalum varnnamkalum kozhichu kalayummm ...
nice post.....

Bijoy said...

Dear Blogger,

We are a group of students from cochin who are currently building a web portal on kerala. in which we wish to include a kerala blog roll with links to blogs maintained by malayali's or blogs on kerala.

you could find our site here: http://enchantingkerala.org

the site is currently being constructed and will be finished by 1st of Oct 2009.

we wish to include your blog located here

http://nomparapookkal.blogspot.com/

we'll also have a feed fetcher which updates the recently updated blogs from among the listed blogs thus generating traffic to your recently posted entries.

If you are interested in listing your site in our blog roll; kindly include a link to our site in your blog in the prescribed format and send us a reply to enchantingkerala.org@gmail.com and we'll add your blog immediately. Ypu can add to our blog if you have more blog pls sent us the link of other blog we will add here

pls use the following format to link to us

Kerala

Write Back To me Over here bijoy20313@gmail.com

hoping to hear from you soon.

warm regards

Biby Cletus

Niranjan said...

mashu sharikkum pranayam arinjirunnuvo?